വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമം റദ്ദാക്കി

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമം റദ്ദാക്കി

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമം നിയമസഭ റദ്ദാക്കി. നിയമം റദ്ദാക്കാനുള്ള ബില്ല് സഭ ഏകകണ്ഠമായി പാസാക്കി. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

മുസ്‌ലിം സമുദായ സംഘടനകളില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പിന്മാറ്റം.
പി.എസ്.സിക്ക് പകരം വഖഫ് നിയമനത്തിന് പുതിയ സംവിധാനം നിലവില്‍ വരും. അപേക്ഷകള്‍ പരിശോധിക്കാന്‍ ഓരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡുകള്‍ കൊണ്ടുവരുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *