സാമൂഹിക പ്രവര്‍ത്തക മേരി റോയി അന്തരിച്ചു

സാമൂഹിക പ്രവര്‍ത്തക മേരി റോയി അന്തരിച്ചു

  • പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ് മകളാണ്

കോട്ടയം: പ്രശസ്ത സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിന്റെ പ്രതീകവുമായ മേരി റോയി (89) അന്തരിച്ചു. സാമൂഹിക പ്രവര്‍ത്തകയും പ്രശസ്ത സാഹിത്യകാരിയുമായ അരുന്ധതി റോയിയും  ലളിത് റോയിയും മക്കളാണ്. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്.
ക്രിസ്ത്യന്‍ പിന്തുടര്‍ച്ചവകാശ നിയമത്തില്‍ മാറ്റം വരുത്തിയ നിര്‍ണായക നിയമയുദ്ധം നടത്തിയത് മേരി റോയ് ആയിരുന്നു. പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് ഇത് വഴിയൊരുക്കി. പിതൃ സ്വത്തില്‍ ആണ്‍മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ അയ്യായിരം രൂപയോ ഇതില്‍ ഏതാണോ കുറവ് അതിനു മാത്രം അവകാശമുള്ള 1916 ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921 ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്ര പ്രധാനമായ വിധി 1986 ലാണ് മേരി റോയ് സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്തത്.

വിദ്യാഭ്യാസത്തില്‍ പുതുസമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവര്‍ത്തനവും ആവിഷ്‌കാര സ്വാതന്ത്ര്യവും സ്‌കൂളില്‍ നടപ്പിലാക്കി. തുടക്കത്തില്‍ മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉള്‍പ്പെടെ ഏഴു പേരാണ് നടത്തിപ്പില്‍ ഉണ്ടായിരുന്നത്. ഇന്ന്, പള്ളിക്കൂടം എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്‌കൂളിന്റെ പ്രധാനാധ്യാപികയും മേരിയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *