ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നു: ഹൈക്കോടതി

ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നു: ഹൈക്കോടതി

  • വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹബന്ധം തകര്‍ക്കുന്നത് കൂടുന്നു
  • ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്ന്‌ പുതുതലമുറ ചിന്തിക്കുന്നു

കൊച്ചി: പുതിയ തലമുറ ജീവിതം ആസ്വദിക്കുന്നതിന് തടസമായി വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിങ് ടുഗദര്‍ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

ഒരു കാലത്ത് ശക്തമായ കുടുംബബന്ധങ്ങള്‍ക്ക് കേരളം പ്രസിദ്ധമായിരുന്നു. എന്നാല്‍, വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹബന്ധം തകര്‍ക്കുന്നത് കൂടുന്നു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് കോടതി നിരീക്ഷിച്ചു. എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന ചിന്ത വര്‍ധിച്ചു. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് നല്ലതല്ലെന്നും കോടതി നിരീക്ഷിച്ചു.

ഉപഭോക്തൃ സംസ്‌കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞ് പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ ടുഗതര്‍ ബന്ധങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ച് വരുകയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹ ബന്ധം തകര്‍ക്കുന്നത് കൂടുന്നു. ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണെന്ന് പുതുതലമുറ ചിന്തിക്കുന്നു. ഭാര്യ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവളാണ് എന്നതാണ് പുതുതലമുറയുടെ ചിന്താഗതി.

വിവാഹ മോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയുന്നില്ല കാരണമാണ് യുവാവ് വിവാഹമോചനത്തിനായി ഹരജി നല്‍കിയത്. ആലപ്പുഴ കുടുംബ കോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *