കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കിടയിലും യുവജനങ്ങളിലും വ്യാപകമാകുന്ന ലഹരി ഉപയോഗം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കണമെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍. കാലിക്കറ്റ് ടവറില്‍ നടന്ന എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത കൗണ്‍സില്‍ ലഹരി നിര്‍മാര്‍ജ്ജനത്തിനും, ബോധവല്‍ക്കരണത്തിനുമായി വിപുലമായ പദ്ധതികള്‍ രൂപപ്പെടുത്തി. കുടുംബം, കുട്ടികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, സ്‌കൂളുകള്‍, ക്യാമ്പസ് എന്നിവ കേന്ദ്രീകരിച്ച് വ്യത്യസ്തമായ പരിപാടികള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ നിസാമുദ്ദീന്‍ ഫാളിലി കൗണ്‍സിലില്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗങ്ങളായ എ.പി മുഹമ്മദ് അശ്ഹര്‍, സി.കെ റാശിദ് ബുഖാരി എന്നിവര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. സെക്രട്ടറിമാരായ ജാബിര്‍ സഖാഫി, സി.ആര്‍.കെ മുഹമ്മദ്, എം.ജുബൈര്‍ എന്നിവര്‍ സംസാരിച്ചു.