കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 44ാമത് ഫ്‌ളവര്‍ ഷോ 2023 ജനുവരി 13 മുതല്‍ 23 വരെ ബീച്ച് ഫ്രീഡം സ്വകയറിന് മുന്‍വശം പ്രത്യേകം തയാറാക്കിയ പവലിയനില്‍ നടത്താന്‍ തീരുമാനിച്ചു. സൊസൈറ്റി പ്രസിഡന്റായ ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി ചെയര്‍മാനും അംബിക രമേഷ് ജനറല്‍ കണ്‍വീനറുമായ 201 അംഗങ്ങള്‍ ഉള്‍പ്പെട്ട 14 സബ് കമ്മിറ്റിയും രൂപീകരിച്ചു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം എത്തുന്ന ഫ്‌ളവര്‍ ഷോ ഏറെ പ്രതീക്ഷയോടെയാണ് ജനം കാത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് നടത്തിയതിനേക്കാള്‍ വലിയ ഷോയാക്കി മാറ്റണമെന്ന് കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഢി പറഞ്ഞു. ചെയര്‍മാന്‍ എന്ന നിലയക്ക് പുറമെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും സഹകരണം ഉറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്‌ളവര്‍ ഷോ ലോഗോ അടുത്ത ദിവസം പ്രകാശനം ചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ അംബിക രമേഷ് പറഞ്ഞു. അളകാപുരിയില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍ കോയ, കെ. റംലത്ത്, സെക്രട്ടറി അജിത്ത് കുരീത്തടം, ട്രഷറര്‍ അഡ്വ. തോമസ് മാത്യു, അഡ്വ. എം. രാജന്‍, ജോയിന്റ് സെക്രട്ടറി കെ. ബി ജയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.