കോഴിക്കോട്: എന്‍ര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ പിന്തുണയോടെ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്നിന് താമരശ്ശേരി ചുരത്തില്‍ പ്രകൃതി പഠന മഴയാത്ര സംഘടിപ്പിക്കും. രാവിലെ 10.30ന് ലക്കിഡി ഓറിയന്റല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സ്‌കൂള്‍ അങ്കണത്തില്‍ കവി പി.കെ ഗോപി ഉദ്ഘാടനം ചെയ്യും.പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ വിദ്യാലയങ്ങലിലെ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം, എക്കോ ക്ലബുകള്‍, ദേശീയ ഹരിതസേന (എന്‍.ജി.സി) എന്നിവയും പ്രകൃതി പഠന മഴയാത്രയില്‍ സഹകരിക്കുന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിവിധ പ്രകൃതി-പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രകൃതി ദര്‍ശനയാത്ര സെപ്റ്റംബര്‍ മൂന്നിന് ശനിയാഴ്ച രാവിലെ 11 മണിക്ക് ലക്കിടി വയനാട് ഗേറ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
മഴയാത്രയുടെ ഭാഗമായി കോഴിക്കോട് വച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പെയിന്റിങ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. പ്രകൃതി ദര്‍ശന യാത്ര ആരംഭിച്ച് മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ യാത്ര അവസാനിപ്പിക്കും. പരിപാടിയോടനുബന്ധിച്ച് ‘ശുദ്ധ ജലത്തിനായി… ശുചിത്വ പരിസരത്തിനായി…’ എന്ന തീമില്‍ മൂന്ന് മാസക്കാലം വിദ്യാലയങ്ങളില്‍ കര്‍മപരിപാടികള്‍ നടപ്പാക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.ടി.ശോഭീന്ദ്രന്‍( കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി), എം.എ ജോണ്‍സന്‍( സ്മാര്‍ട്ട് എന്‍ര്‍ജി പ്രോഗ്രാം കോഴിക്കോട് ജില്ലാ കോര്‍-ഓര്‍ഡിനേറ്റര്‍), പി.സിദ്ധാര്‍ഥന്‍( ദേശീയ ഹരിതസേന കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍), രമേഷ്ബാബു.പി (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഴയാത്ര), കെ.പി.യു അലി (എക്കോ ക്ലബ് കോര്‍-ഓര്‍ഡിനേറ്റര്‍, താമരശ്ശേരി വിദ്യാഭ്യാസ ജില്ല) എന്നിവര്‍ പങ്കെടുത്തു.