മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. മോസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ഗൊര്‍ബച്ചേവ് ചികിത്സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗോര്‍ബച്ചേവിന്റെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
സോവിയേററ് യൂണിയനെ ജനാധിപത്യവല്‍കരിക്കാന്‍ ശ്രമിച്ച നേതാവ് ആണ് മിഖായേല്‍ ഗോര്‍ബച്ചേവ്. സോവിയേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു . ശീതയുദ്ധം അവസാനിപ്പിച്ച ലോകനേതാവ് കൂടിയാണ് അദ്ദേഹം. 1990ല്‍ സമാധാനത്തിനുളള നൊബേല്‍ സമ്മാനം നേടി. പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോറ്റ് സിദ്ധാന്തങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളതാണ്. പലതവണ വധശ്രമങ്ങളല്‍ നിന്ന് അദ്ദേഹം രക്ഷപെട്ടിട്ടുണ്ട്.