മാങ്കാവ്: കേരള വ്യാപാരി വ്യവസായി സമിതി മാങ്കാവ് യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് സൂര്യഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. വ്യാപാരി മിത്ര ഉദ്ഘാടനം ജില്ലാസെക്രട്ടറി ടി.മരക്കാര്‍ വനിതാ വിങ് മെമ്പര്‍ അനിതകുമാരിക്ക് നല്‍കി നിര്‍വഹിച്ചു. പുതിയഭാരവാഹികളായി എല്‍.വി വിനോദ്കുമാര്‍(പ്രസിഡന്റ്), കെ.ഷഹീര്‍ അലി, പ്രബീന (വൈസ് പ്രസിഡന്റുമാര്‍), സുബൈര്‍.വി (സെക്രട്ടറി), എം.ബാബു, സി.മുഹമ്മദ് കോയ (ജോ.സെക്രട്ടറിമാര്‍), എടത്തില്‍ രമേഷ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. എന്‍.വി വിനോദ്കുമാര്‍ സ്വാഗതവും ഷഹീര്‍ അലി നന്ദിയും പറഞ്ഞു.