ദുബായ്: സൗത്ത് ഇന്ത്യയില്‍ നിന്നുള്ള സംരംഭകരുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ ബിസിനസ് ഫോറത്തിന്റെ രണ്ടാമത് സൗഹൃദ സംഗമം ദുബായ് അല്‍ ഖുസൈസിലുള്ള കൊച്ചിന്‍ സിഗ്‌നേച്ചര്‍ റസ്റ്റോറന്റില്‍ വച്ച് നടന്നു. വ്യവസായ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും, സംഭവിക്കാന്‍ സാധ്യതയുള്ളതുമായ പ്രയാസങ്ങളേയും പ്രതിസന്ധിഘട്ടങ്ങളേയും എങ്ങിനെയൊക്കെ നേരിടാം, അതിനായി എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ ആയിരിക്കണം തുടങ്ങിയ വിഷയത്തെ പ്രതിപാദിക്കുന്ന റിസ്‌ക് മാനേജ്‌മെന്റ് എന്ന വിഷയത്തെക്കുറിച്ച് ഹരിഹരന്‍.വി , യശ്വന്ത് സി.ആര്‍ എന്നിവര്‍ നയിച്ച ക്ലാസുകളും ചര്‍ച്ചകളും നടന്നു.
കൂടാതെ ഇന്ന് ലോക രാജ്യത്ത് സാധാരണമായിക്കൊണ്ടിരിക്കുന്ന പ്രത്യേകിച്ചും ആഗോള ബിസിനസ് രംഗത്ത് കൂടുതല്‍ ഉപയോഗപ്രദമായ ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ചും അതിന്റെ ഉപയോഗ ഗുണ കണങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ച നടക്കുകയുണ്ടായി. തുടര്‍ന്ന് മെന്റലിസ്റ്റ് മഹേഷ് കാപ്പിലിന്റെ ‘മെന്റലിസം ഒരു കല’ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടിയും നടന്നു.
കോര്‍ഡിനേറ്റര്‍ മഹേഷ് ആര്‍ , ജോഫി ഫിലിപ്പ് എന്നിവര്‍ സംഗമത്തിന്ന് നേതൃത്വം നല്‍കി. രാജു തോമസ് (RRT ഓഡിറ്റിങ് ആന്റ് അക്കൗണ്ട്‌സ് ), സുധിര്‍ ബാബു, അബ്ദുല്‍ റഹ്മാന്‍, ജിയോ സാം സജി, ജയദീപ് , പ്രശാന്ത് ഭാസ്‌കര്‍, ജേക്കബ് ടി ( MD വില്‍ക്കിന്‍സ് ഓണ്‍ലൈന്‍ ഫാര്‍മസി), സത്യ ശീലന്‍ (MD, ആര്‍ദ് അല്‍ അഹ്‌ലം കോണ്‍ട്രാക്റ്റിങ് ), ഡാനിയേല്‍ ഹെന്‍ട്രിയും മാധ്യമ പ്രവര്‍ത്തകന്‍ രവി കൊമ്മേരി സംസാരിച്ചു. ഈ കൂട്ടായ്മയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 00971545557282 (ജോഫ്രി ).