തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇലക്ഷനില്ല; പുതുച്ചേരിക്ക് നഷ്ടം 4000 കോടി, മാഹിക്ക് 200 കോടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇലക്ഷനില്ല; പുതുച്ചേരിക്ക് നഷ്ടം 4000 കോടി, മാഹിക്ക് 200 കോടി

ചാലക്കര പുരുഷു

മാഹി: മാഹി ഉള്‍പ്പടെ പുതുച്ചേരി സംസ്ഥാനത്തിന് വര്‍ഷങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത് മൂലം നാലായിരം കോടിയിലേറെ രൂപയാണ് കേന്ദ്രവിഹിതത്തില്‍ നഷ്ടമായത്. ജനസംഖ്യ അനുപാതം നോക്കിയാല്‍ മാഹിക്ക് 200 കോടി രൂപയുടെ വികസനമാണ് തെരഞ്ഞടുപ്പ് നടത്താത്തത്‌കൊണ്ട് നഷ്ടമായത്. 2016ന് ശേഷം തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സംസ്ഥാനത്ത്ഇലക്ഷന്‍ നടത്താന്‍ വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും എട്ട് കേസുകളാണ് പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പ്രമുഖ അഭിഭാഷകന്‍ ടി.അശോക് കുമാര്‍ നടത്തിയത്. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല കേന്ദ്ര വിഹിതം കൃത്യമായി ലഭ്യമാക്കാനുമാണ് അശോക് കുമാറിന്റെ പോരാട്ടം.

ടി.അശോക് കുമാര്‍

ഏതാണ്ട് ഒന്നര കോടിയോളം രൂപയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരേയുള്ള കേസുകളില്‍ ഇലക്ഷന്‍ കമ്മീഷനും, സര്‍ക്കാരിനും, എം.എല്‍.എമാര്‍ക്കും വക്കില്‍ ഫീസായി സര്‍ക്കാരിന് ചിലവായത്. സുപ്രീം കോടതി വിധിയും കോടതിയലക്ഷ്യ വിധിയും ഉണ്ടായിട്ടും ഹൈക്കോടതി ഇടപെടല്‍ കാരണം രണ്ടു തവണ ഇലക്ഷന്‍ പ്രഖ്യാപിച്ചത് തടയപ്പെട്ടു. അവധി ദിവസം സ്പെഷ്യല്‍ സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഒരു തവണ ഇലക്ഷന്‍ പ്രഖ്യാപനം തടഞ്ഞത്. രണ്ടാമത്തെ തവണ കോടതിയലക്ഷ്യ ഉത്തരവ് പ്രഖ്യാപിച്ച സുപ്രീം കോടതി തന്നെ ഹരജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ അവസരം നല്‍കുകയും ചെയ്യുകയായിരുന്നു. ത്രിതല അധികാര വികേന്ദ്രീകരണം നടപ്പിലായിട്ട് ദശകങ്ങള്‍ കഴിഞ്ഞിട്ടും പുതുച്ചേരിയില്‍ മാത്രം അതുണ്ടായില്ല. തെരഞ്ഞെടുപ്പ് നടത്തിയാലും അധികാരമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കേണ്ടി വരും. തമിഴ്‌നാട്ടില്‍ മുനിസിപ്പല്‍ പഞ്ചായത്ത് ഇലക്ഷന്‍ കുറച്ചു കാലം നടത്താത്തതുകൊണ്ട് 5000 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് തമിഴ്നാടിന് നഷ്ടമായത്.

Share

Leave a Reply

Your email address will not be published. Required fields are marked *