പട്ടാമ്പി: ഓണാഘോഷത്തിന്റെ ഭാഗമായി ഹാര്‍വെസ്റ്റേ പൂക്കളുടെ ഹോം ഡെലിവറിയും ആരംഭിച്ചു. പൂക്കളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഹാര്‍വെസ്റ്റേ നല്‍കിയ ‘കുഴിയില്‍ വീഴാതെ പൂക്കള്‍ വീട്ടിലെത്തുമെന്ന’ പരസ്യവാചകം ഇപ്പോള്‍ വൈറലാണ്. ഓര്‍ഡര്‍ പ്രകാരം വിലക്കുറവില്‍ പൂക്കള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹാര്‍വെസ്റ്റേ ഡയരക്ടര്‍ അബ്ദുള്‍ അസീസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഷമീര്‍ ബാബു സി.മൊയ്തീന്‍, വിനീത, അഖില്‍, മണികണ്ഠന്‍, പ്രിയ പ്രസാദ്, അഷിത, മൊയ്തീന്‍കുട്ടി.സി, സമീറ സി. മൊയ്തീന്‍, ഉമ്മര്‍ എം. ടി, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
എട്ടുമാസമായി പട്ടാമ്പിയില്‍ ഹാര്‍വെസ്റ്റേ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. പട്ടാമ്പിക്കാര്‍ തന്ന പിന്തുണയാണ് അടുത്ത റീട്ടേയ്ല്‍ ഹബ് പട്ടാമ്പിയില്‍ തന്നെ തുറക്കാന്‍ പ്രചോദനമായത്. കൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കേരളം മുഴുവന്‍ അടുത്ത ആറുമാസം കൊണ്ട് എത്തിക്കുക എന്നതാണ് ഹാര്‍വെസ്റ്റേയുടെ ലക്ഷ്യം. വളരെ ചുരുങ്ങിയ ചിലവില്‍ വീടും പരിസരവും മനോഹരമായ ചെടികളാല്‍ അലങ്കരിക്കുകയും അതുവഴി നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്നും ഹാര്‍വെസ്റ്റേ എം.ഡി വിജീഷ് കെ.പി മാധ്യമങ്ങളോട് പറഞ്ഞു.