കോഴിക്കോട്: നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ച് എം.എസ്.എസ് പബ്ലിക് സ്‌കൂള്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്‌കൂള്‍ സെക്രട്ടറി എ.പി കുഞ്ഞാമു ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സി പ്പാള്‍ സിന്ധു.ബി അധ്യക്ഷത വഹിച്ചു. കായിക അധ്യാപകരായ വി.കെ സാബിറ, എന്‍.കെ നമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 150ഓളം കായിക താരങ്ങളും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച് മാളിക്കടവ് ജങ്ഷന്‍ വഴി തണ്ണീര്‍ പന്തലില്‍ എത്തി അവിടെനിന്ന് റോഡ് ക്രോസ് ചെയ്ത് തിരിച്ച് സ്‌കൂള്‍ വരെയായിരുന്നു കൂട്ടയോട്ടം. കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാരത്തോണ്‍ സംഘടിപ്പിച്ചത്. കൂടാതെ എല്‍.പി സീനിയര്‍ വിദ്യാര്‍ഥികളുടെ പ്രകടനവും കായിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നടത്തി.