കോഴിക്കോട്: നാടിനും ജനങ്ങള്‍ക്കും ഭീഷണിയായ ആവിക്കല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് പദ്ധതി പ്രദേശത്ത് സമരം ചെയ്യുന്ന നാട്ടുകാരെ സന്ദര്‍ശിച്ച ശേഷം മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം.പി ആവശ്യപ്പെട്ടു. ആവിക്കല്‍ സമരം ഭാവി തലമുറയുടെ നന്മ ലക്ഷ്യം വച്ചുള്ളതാണ്. സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്ന സര്‍ക്കാര്‍ നിലപാട് ക്രൂരമാണ്. ജനകീയ സമരങ്ങള്‍ മുഴുവന്‍ ഈ സര്‍ക്കാരിന്റെ കണ്ണില്‍ തീവ്രവാദമാണ്. സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. മാലിന്യ സംസ്‌ക്കരണത്തിന് നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.