കോവിഡ് -19 : യുഎഇ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ സെപ്റ്റംബറില്‍ തുറക്കും

ദുബായ് : വേനല്‍ അവധിക്ക് ശേഷം യുഎഇയിലെ നഴ്‌സറികള്‍, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവ അവധി കഴിഞ്ഞ് സെപ്റ്റംബറില്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് അനൂദ് അബ്ദുല്ല അല്‍ ഹജ്ജ് പറഞ്ഞു.
കോവിഡ്- 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സ്‌കൂളുകൾ തുറക്കാന്‍ തീരുമാനിക്കുന്നത്.
ഓരോ ദിവസവും രാവിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും താപനില നിര്‍ബന്ധമായും പരിശോധിച്ചിരിക്കണമെന്നും, ക്ലാസുകളിലും പുറത്തും എല്ലാ സമയത്തും 2 മീറ്ററിന്റെ സാമൂഹിക അകലം ഉറപ്പാക്കണമെന്നും,
അതിനാല്‍, സര്‍വ്വകലാശാലകളിലും സ്‌കൂളുകളിലും ക്ലാസ് റൂമിന്റെ ശേഷി കുറയ്ക്കുകയും, പരമാവധി 30 വിദ്യാര്‍ത്ഥികളെ മാത്രമേ ഒരു സ്‌കൂള്‍ ബസ്സില്‍ യാത്രയ്ക്കായി ക്രമീകരിക്കാന്‍ പാടുള്ളു എന്നും നിര്‍ദ്ദേശിക്കുന്നു.

കൂടാതെ കൃത്യമായി അണു നശീകരണ പ്രവര്‍ത്തനം നടത്തിയിരിക്കണമെന്നും, മന്ത്രാലയം നിര്‍ദേശിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളു എന്നും, മാത്രമല്ല ഭക്ഷണങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ അനുവദിക്കരുത് എന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രത്യേക ആരോഗ്യ പരിഗണന ആവശ്യമുള്ള കുട്ടികളുടെ കേസുകള്‍ പരിഗണിക്കാന്‍ മന്ത്രാലയം പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും, എല്ലാതരത്തിലുള്ള ഒത്തുചേരലുകളും, ഗ്രൂപ്പ് പ്രവൃത്തികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല അറ്റകുറ്റപണികള്‍ നടത്തുന്നവര്‍ക്കും, സേവന പ്രവര്‍ത്തകര്‍ക്കും സ്കൂൾ പ്രവര്‍ത്തന സമയത്ത് സ്‌കൂളിൽ പ്രവേശനമുണ്ടാകില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *