വിഴിഞ്ഞം സമരം ഒരു മതവിഭാഗത്തിന്റേത് മാത്രമായി കണ്ട് ഒറ്റപ്പെടുത്തരുത്: തമ്പാന്‍ തോമസ്

വിഴിഞ്ഞം സമരം ഒരു മതവിഭാഗത്തിന്റേത് മാത്രമായി കണ്ട് ഒറ്റപ്പെടുത്തരുത്: തമ്പാന്‍ തോമസ്

കൊച്ചി: വിഴിഞ്ഞത്ത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ ജാതിമത ചിന്തകളുയര്‍ത്തി ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുന്‍ എം.പി തമ്പാന്‍ തോമസ്. വിഴിഞ്ഞം സംരക്ഷണ ഐക്യദാര്‍ഢ്യ സമിതി എറണാകുളം വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച വിഴിഞ്ഞം തീരസംരക്ഷണ സമരം ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്ന സര്‍ക്കാരുകള്‍ ചങ്ങാത്ത മുതലാളിത്തം താലോലിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. വിഴിഞ്ഞത്ത് നടക്കുന്ന സമരം ഒരു പൊതുമുന്നേറ്റമായി കാണണം.

അത് ഒരു ജനവിഭാഗത്തിന്റെ മാത്രമായി കരുതാതെ എല്ലാ ജനവിഭാഗങ്ങളും ഈ സമരത്തെ പിന്തുണക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് ഷംസുദീന്‍ യോഗത്തില്‍ അധ്യക്ഷ വഹിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ പെരേര, കെ.സി.ബി.സി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് പാലക്കപ്പിള്ളി, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍, ഡോ.ജേക്കബ് വടക്കുംചേരി, അഡ്വ. ജോണ്‍ ജോസഫ്, ചാള്‍സ് ജോര്‍ജ്, അഡ്വ.ജസ്റ്റിന്‍ കരിപ്പാട്ട്, സാബു ജോസ്, ജോയ് ഗോതുരുത്ത്, സിസ്റ്റര്‍ പേഴ്‌സി സി.റ്റി.സി, ഫാ.ബോസ്‌കോ കൊറയ ഒ.സി.ഡി, ജോണ്‍ പെരുവന്താനം, ടോമി മാത്യു, ജാക്‌സണ്‍ പൊള്ളയില്‍, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ.തോമസ്, റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *