നാദാപുരം: 1960ല്‍ സ്ഥാപിച്ച പഞ്ചായത്തിന്റെ നാദാപുരം ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഇനിമുതല്‍ ഡിജിറ്റല്‍. ജനകീയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കോഹ സോഫ്റ്റ്വെയര്‍ ലൈബ്രറിയില്‍ സ്ഥാപിച്ചു. ലൈബ്രറിയിലുള്ള 3082 പുസ്തകങ്ങള്‍ വായനക്കാരന്റെ അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞെടുക്കുവാനും സമയബന്ധിതമായി വിവരങ്ങള്‍ കൈമാറാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. പ്രതിദിനം 25 പുസ്തകങ്ങളാണ് ലൈബ്രറിയില്‍ നിന്ന് വായനക്കാര്‍ക്ക് നിലവില്‍ കൊണ്ടുപോകാവുന്നത്. കൂടാതെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതോടെ 80 ഭാഷകളില്‍ 130 രാജ്യങ്ങളില്‍ 30,714 ജേര്‍ണല്‍ അടക്കം 7.5 കോടി വിവരങ്ങള്‍ വായനക്കാര്‍ക്ക് എളുപ്പം ലഭിക്കുന്നതാണ്.
പുതിയ സംവിധാനത്തില്‍ രേഖപ്പെടുത്തിയ ആദ്യ പുസ്തകം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദിലി പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനവും വെബ്‌സൈറ്റും പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍, മെമ്പര്‍ അബ്ബാസ് കാണയക്കല്‍ , അസി.സെക്രട്ടറി ടി.പ്രമാനന്ദന്‍, ലൈബ്രേറിയന്‍ എം.ടി പ്രജിത്ത്, വാര്‍ഡ് കണ്‍വീനര്‍ ഹാരിസ് മാത്തോട്ടത്തില്‍, വി.വി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ബാര്‍കോഡ് അടക്കമുള്ള പ്രവര്‍ത്തിക്ക് അറുപതിനായിരം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്, മെമ്പര്‍ഷിപ്പിന് വേണ്ടി വിളിക്കുക: 9847668718.