
ഭിന്നശേഷിയുള്ള കുട്ടികളുടെ തലച്ചോറിന് ഉദ്ധീപനം നൽകുവാനും കൂടുതൽ ഏകാഗ്രതയും ശ്രദ്ധയും നേടിയെടുക്കുവാനും ഫിംഗർ തെറാപ്പി സഹായകരമാകുമെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്. ദുൽഖർ സൽമാൻ ഫാമിലിയിലെ അംഗമായ ഇമ്തിയാസ് അബൂബക്കർ വികസിപ്പിച്ചെടുത്ത ഈ തെറാപ്പി കേരളത്തിൽ മാത്രം ഒതുക്കിനിർത്താതെ ദേശീയ തലത്തിലേക്കും അന്തർദേശീയ തലത്തിലേക്കും വളർത്തിയെടുക്കുവാനാണ് DQFന്റെ ശ്രമങ്ങൾ. മൂന്ന് വേൾഡ് റെക്കോർഡുകളും ഒരു ഏഷ്യൻ റെക്കോർഡും ഏഴ് നാഷണൽ ലെവൽ റെക്കോർഡുകളും കരസ്ഥമാക്കിയ വ്യക്തിയാണ് ഇമ്തിയാസ് അബൂബക്കർ. സുജയ് ജെയിംസ്, വിജിത് വിശ്വനാഥൻ,മീഡിയ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ ഡിക്യു എഫിന്റെ പ്രോഗ്രാം കോർഡിനേറ്റേഴ്സ്.
ഈ കമ്മ്യൂണിറ്റിയിൽ സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, എന്നിങ്ങനെ നിരവധി പേർ അംഗങ്ങളായിട്ടുണ്ട്. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്. ദുൽഖർ സൽമാൻ ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകൾ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്.ചാരിറ്റി പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെർഫോമൻസ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയിൽ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ. കലാകാരന്മാർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്.
