കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ഭിന്നിപ്പിച്ച് ഭരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജനങ്ങളെ വിവിധ തട്ടുകളിലാക്കി അധികാരം തുടരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. രാഷ്ട്രീയ-ആശയ-ഭരണനേട്ടത്തിനപ്പുറം ജനങ്ങളില്‍ ഒരു വിഭാഗത്തിനെ പാര്‍ട്ടിയുടെ സ്വന്തമാക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി ഒരു വിഭാഗത്തിന്റെ മാത്രം ഭരണകൂടമുണ്ടാക്കാന്‍ മോദിയും അമിത്ഷായും ശ്രമിക്കുകയാണ്. മതന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. പലരും മലേഷ്യ-ഇന്തോനേഷ്യാ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരതാമസത്തിന് ഇടംതേടുകയാണ്. അധികാരം നിലനിര്‍ത്താന്‍ മോദിയും അമിത്ഷായും എന്തുംചെയ്യുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഹാറില്‍ മാറ്റമുണ്ടായപ്പോള്‍ പിറ്റേ ദിവസം സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും റെയ്ഡ് ചെയ്യുന്ന കാഴ്ചയാണ് രാജ്യം ദര്‍ശിച്ചത്. 2024ല്‍ അധികാരം നിലനിര്‍ത്താന്‍ 2023ല്‍ രാമക്ഷേത്രം തുറന്ന്‌കൊടുത്തും 2024ല്‍ കുംഭമേള നടത്തിയും മോദി ശ്രമം നടത്തും. 2024ല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അധികാരത്തില്‍ തിരിച്ചെത്താന്‍ ഭാരത് ജോഡോയാത്ര വഴിയൊരുക്കും. ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ അബ്രഹാം, അഡ്വ.പി.എം നിയാസ്, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, എ.ഐ.സി.സി അംഗം പി.വി ഗംഗാധരന്‍, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം ദിനേശ്മണി, ഐ.എന്‍.ടി.യുസി ദേശീയ സമിതിയംഗം അഡ്വ.എം.രാജന്‍ എന്നിവര്‍ സംബന്ധിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ നന്ദി പറഞ്ഞു.