കോട്ടയം: വിഴിഞ്ഞത്ത് നടക്കുന്നത് തീര ജനതയുടെ അവകാശസമരമാണെന്നും അതിനെ വര്‍ഗീയവല്‍ക്കരിച്ച് ഭിന്നിപ്പിക്കാമെന്ന് ഭരണാധികാരികള്‍ വ്യാമോഹിക്കേണ്ടതില്ലെന്നും ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരിയില്‍. കെ.എല്‍.സി.എ സുവര്‍ണ ജൂബിലിയുടെ ഭാഗമായി പാക്കില്‍ സെന്റ് തെരേസാസ് ഓഡിറ്റോറിയത്തില്‍ നടന്ന സുവര്‍ം ശോഭ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരം തീരദേശ ജനതയുടെ അതിജീവനത്തിനു വേണ്ടിയുള്ള സമരമായി കേരളം ഏറ്റെടുത്തിരിക്കുകയാണ്. അതു കൊണ്ടാണ് ധീവരസഭയും മുസ്ലീം സമുദായമുള്‍പ്പെടെ വിവിധ സമുദായങ്ങള്‍ അതില്‍ പങ്കുകൊണ്ടത്. മുഖ്യമന്ത്രിക്ക് സമര നേതാക്കളോട് സംസാരിക്കാന്‍ മനസ്സുണ്ടെങ്കിലും പരിഹാരത്തിലേക്കെത്താന്‍ ചില സങ്കേതിക പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ തടയിടുന്നു എന്നും ബിഷപ്പ് കൂട്ടി ചേര്‍ത്തു.
സര്‍ക്കാര്‍ തീരദേശ ജനത പ്രശ്‌നങ്ങളെ ഗൗരവമായി കാണണമെന്നും ഒന്നിച്ചണിനിരന്നാല്‍ അത് ഇന്ത്യന്‍ സൈന്യത്തെക്കാള്‍ വലിയ ശക്തിയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ വിജയപുരം രൂപത പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ. തോമസ്, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബിന്‍ സി സെബാസ്റ്റ്യന്‍, ഗഘഇഅ സംസ്ഥാന ട്രഷറര്‍ എ ബി കുന്നേപ്പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി ഫ്രാന്‍സീസ്, മോണ്‍.ജോസ് നവാസ് , ഫാ.ജോയി ചക്കാലക്കല്‍, കെ.എല്‍.സി.എ രൂപത ഡയറക്ടര്‍ ഫാ.ജോഷി പുതുപ്പറമ്പില്‍, ഫാ.സെബാസ്റ്റ്യന്‍ ഓലിക്കര , ഷിജോ ബാബു പുളിമൂട്ടില്‍, പൂവം ബേബി, ജസ്റ്റീന ഇമ്മാനുവല്‍, ടി.എ. ഡാല്‍ഫിന്‍, ബിജു ജോസി, ഷാജി ജോസഫ്, ബേബി ഭാഗ്യോദയം, ജോണ്‍ ബാബു, വിന്‍സ് പെരുഞ്ചേരി, പ്രസംഗിച്ചു.