കോഴിക്കോട്: ധാര്‍മിക, സദാചാര മൂല്യങ്ങള്‍ പുരോഗമനത്തിന് തടസമാണെന്ന് വാദിക്കുന്നവര്‍ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം ഇസ് ലാമിക് ഓര്ഗനൈസേഷന് കാരപറമ്പ് മണ്ഡലം സംഘടിപ്പിച്ച ജന ജാഗ്രതാ സദസ് അഭിപ്രായപ്പെട്ടു. സദാചാരം, സമൂഹം, പുരോഗമനം എന്ന പ്രമേയത്തിലാണ് ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചത്. കുടുംബ ബന്ധങ്ങളുടെ പവിത്രത വീണ്ടെടുക്കാനും, പുതു തലമുറയില്‍ പൗരബോധം വളര്‍ത്തിയെടുക്കാനും മഹല്ല് തലങ്ങളില്‍ പ്രത്യേക ബോധവല്‍ക്കരണം ശക്തമാക്കണമെന്നും ജനജാഗ്രതാ സദസ് ആവശ്യപ്പെട്ടു. പരിപാടി വിസ്ഡം ഇസ്ലാമിക് ഓര്ഗണൈസേഷന് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ അത്തോളി ഉദ്ഘാടനം ചെയ്തു, വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് മണ്ഡലം പ്രസിഡന്റ് ഹിഫ്സു റഹ്മാന് അധ്യക്ഷത വഹിച്ചു. മുഫീദ് കറക്കുന്നത്ത്, യാസീന്‍ അബൂബക്കര്‍ ബേപ്പൂര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫസലു റഹ്മാന് സ്വാഗതവും എ.എം ജംഷീര്‍ നന്ദിയും പറഞ്ഞു.