കോഴിക്കോട്: മലയാളിക്ക് രുചിയുടെ പുതുമകൾ പകർന്നു നൽകി മലയാളികളുടെ ഭക്ഷ്യ മേഖലയിൽ മികച്ച ബ്രാന്റായി മാറാൻ പവിഴം റൈസിന് സാധിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ വിശ്വാസം ആർജ്ജിച്ചതാണ് ഇതിന് അടിസ്ഥാനമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പവിഴം നോൺറൈസ് ഡിവിഷൻ സംഘടിപ്പിച്ച വിഷു-ഈസ്റ്റർ പവിഴം ബൊണാൻസ-2022 പദ്ധതി വിജയികൾക്കുള്ള സമ്മാനദാനവും ബിസിനസ്സ് മീറ്റും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശീയമായി ഇത്തരം ബ്രാന്റുകൾ വളർത്തിയെടുക്കേണ്ടത് നാടിനാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പവിഴം മാനേജിംഗ് ഡയറക്ടർ എൻ.പി.ആന്റണി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഉഷാദേവി ടീച്ചർ, പവിഴം റൈസ് ജന.മാനേജർ ജോഷി.കെ.തോമസ്, ഡപ്യൂട്ടി സെയിൽസ് മാനേജർ ലത സുധീഷ് ആശംസകൾ നേർന്നു. പവിഴം ഡയറക്ടർ റോയ് ജോർജ്ജ് സ്വാഗതവും മാർക്കറ്റിംഗ് മാനേജർ സത്യൻ.കെ.എൻ.നന്ദിയും പറഞ്ഞു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പവിഴം റൈസിന്റെ ഡിസ്ട്രിബ്യൂട്ടർമാരും വ്യാപാരികളും ചടങ്ങിൽ സംബന്ധിച്ചു.