കൊച്ചി: ന്യൂസ് 18 കേരള ബിസിനസ് അവാര്‍ഡ് 2020 പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ബ്രാന്റ് അവാര്‍ഡിന് ജി ടെക് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയരക്ടര്‍ മെഹ്‌റൂഫ് മണലൊടി അര്‍ഹനായി. നാളെ വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങും. കഴിഞ്ഞ 22 വര്‍ഷം കൊണ്ട് 20 ലക്ഷം വിദ്യാര്‍ഥികളെ ഐ.ടി മേഖലയില്‍ പ്രാവീണ്യം നേടി കൊടുത്തതിനാണ് ജി.ടെക്കിന് വിദ്യാഭ്യാസ ബ്രാന്റ് അവാര്‍ഡ് നല്‍കിയതെന്ന് ന്യൂസ് 18 കേരള വ്യക്തമാക്കി. 2001 ല്‍ കോഴിക്കോട് ആരംഭിച്ച ജി-ടെക് നിലവില്‍ ഇന്ത്യയില്‍ 18 സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് 19 രാജ്യങ്ങളിലുമായി 600 ബ്രാഞ്ചുകളാണുള്ളത്. ജി-ടെക് ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളെയാണ് ഐ.ടി വിദ്യാഭ്യാസ മേഖലയില്‍ കൈ പിടിച്ചുയര്‍ത്തുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് ജി -ടെക് കാഴ്ച വയ്ക്കുന്നത്.