കോഴിക്കോട് : സമുദായ സംഘങ്ങൾ സർക്കാർ ആനുകൂല്യങ്ങൾ അർഹതപ്പെട്ടത് ചോദിച്ച് വാങ്ങണമെന്ന് പ്രശസ്ത സാഹിത്യകാരി കെ പി സുധീര. മലബാർ വിശ്വകർമ്മ ഫോറം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. തൊഴിൽ അടിസ്ഥാനമാക്കിയാണ് ജാതി തിരിച്ചതെങ്കിലും എല്ലാരും എല്ലാ തൊഴിലും ചെയ്യുന്നുണ്ട്. ഒരു പക്ഷെ ആനുകൂല്യം നേടിയെടുക്കുന്നതിലെ തടസം ഇതാവാമെന്നും സുധീര അഭിപ്രായപ്പെട്ടു. പ്രസിഡന്റ് വിശ്വൻ അമ്പാടി അധ്യക്ഷത വഹിച്ചു. ജീവ കാര്യണ്യ പ്രവർത്തകൻ ബാലൻ അമ്പാടി മുഖ്യാതിഥിയായി. യുവ കവി അരുൺ കുമാറിനെ ആദരിച്ചു. കൗൺസിലർ ഓമന മധു, സംസ്ഥാന ജന. കൺവീനർ എം കെ ഉണ്ണി, ബാലകൃഷ്ണൻ പന്നൂര് സംസാരിച്ചു. മുക്കം സുരേഷ് സ്വാഗതവും അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. മലബാർ വിശ്വകർമ്മ ഫോറം സംസ്ഥാന പ്രസിഡന്റ് വിശ്വനാഥൻ അമ്പാടി, സംസ്ഥാന സെക്രട്ടറി എം കെ ഉണ്ണി എന്നിവരെ തിരഞ്ഞെടുത്തു.