കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ വിദ്യാര്‍ഥികളുടെ പ്രകൃതി പഠന മഴയാത്ര സെപ്റ്റംബര്‍ മൂന്നിന് നടക്കും. യാത്രയുടെ ബ്രോഷര്‍ പ്രകാശനം ദേശീയ ഹരിത സേന ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി.സിദ്ധാര്‍ഥന്‍, മഴയാത്ര കോ-ഓര്‍ഡിനേറ്റര്‍ പി.രമേഷ് ബാബുവിന് കൈമാറി നിര്‍വഹിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍, പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനര്‍ പി.കെ.ശശിധരന്‍ , ശില്‍പി ഗുരുകുലം ബാബു, ഡോ.പി.സൗമ്യ, പൃഥ്വി റൂട്ട്‌സ് കണ്‍വീനര്‍ പി. അരവിന്ദ് എന്നിവര്‍ സംസാരിച്ചു. നേരത്തെ നടന്ന ചിത്രരചനാ മത്സരം ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു ഉദ്ഘാടനം ചെയ്തു. എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പിന്തുണയോടെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം 31, 1 തിയതികളില്‍ കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാല എം.എന്‍ സത്യാര്‍ഥി ഹാളില്‍ നടത്തും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വയനാട് ലക്കിഡിയില്‍ വെച്ച് മൂന്നിന് വിതരണം ചെയ്യും.