തലശ്ശേരി: സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം 31, സെപ്റ്റംബര്‍ 1, 2 തിയതികളില്‍ തലശ്ശേരിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.പി.ഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 14 മുതല്‍ 18 വരെ ആന്ധ്രാപ്രദേശിലെ വിജയവാഡയിലും സംസ്ഥാന സമ്മേളനം ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ തിരുവനന്തപുരത്തും നടക്കും.
31ന് ഉച്ചക്ക് ഒരു മണിക്ക് പാറപ്രത്ത് നിന്ന് പതാക ജാഥയും 2.30ന് തലശ്ശേരി ജവഹര്‍ഘട്ടില്‍ നിന്ന് കൊടിമരജാഥയും പുറപ്പെട്ട് സമ്മേളന നഗരിയിലെത്തിച്ചേരും. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.വി രജീഷ് ലീഡറും, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി പി.എ ഇസ്മയില്‍ ഡെപ്യൂട്ടി ലീഡറുമായുള്ള പതാക ജാഥയുടെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന എക്‌സി.അംഗം സി.എന്‍ ചന്ദ്രന്‍ നിര്‍വഹിക്കും. കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.ഉഷ പതാക ഏറ്റുവാങ്ങും.
കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ.പ്രദീപന്‍ ലീഡറും ബി.കെ.എം.യു ജില്ലാ സെക്രട്ടറി കെ.വി ബാബു ഡെപ്യൂട്ടി ലീഡറുമായുള്ള കൊടിമരജാഥ ഉച്ചക്ക് രണ്ടരക്ക് തലശ്ശേരി ജവഹര്‍ഘട്ടില്‍ നിന്നും സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി മുരളി ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍ കൊടിമരം ഏറ്റുവാങ്ങും. വൈകീട്ട് നാലിന് എ.ബാലകൃഷ്ണന്‍ നഗറില്‍ (പുതിയ ബസ്് സ്റ്റാന്റ് ) നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാര്‍ എം.പി അധ്യക്ഷനാകും. സി.പി. ഐ മുന്‍ജില്ലാ സെക്രട്ടറി സി.രവീന്ദ്രന്‍ പതാക ഉയര്‍ത്തും. സംസ്ഥാന അസി.സെക്രട്ടറിമാരായ അഡ്വ.കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, റവന്യുമന്ത്രി കെ.രാജന്‍, സംസ്ഥാന എക്‌സി.അംഗം സി.എന്‍ ചന്ദ്രന്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി മുരളി, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ: വി. പി വസന്തം, സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം സി.പി സന്തോഷ് കുമാര്‍, ജില്ലാ അസി.സെക്രട്ടറിമാരായ എ.പ്രദീപന്‍, കെ.ടി ജോസ് എന്നിവര്‍ പ്രസംഗിക്കും.
സ്വാഗത സംഘം ചെയര്‍മാന്‍ സി.പി.ഷൈജന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അഡ്വ.എം.എസ്.നിഷാദ് നന്ദിയും പറയും. തുടര്‍ന്ന് കണ്ണൂര്‍ സ്റ്റാര്‍ വോയ്‌സിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര പിന്നണി ഗായിക പ്രിയ ബൈജു നയിക്കുന്ന ഗാനമേളയും, യുവകലാസാഹിതി ജില്ലാ കമ്മിറ്റി അംഗം തോമസ് കേളംകൂര്‍ രചനയും ബിന്ദു വേണുഗോപാല്‍ സംവിധാനം ചെയ്ത സംഗീത ശില്‍പവും ഉണ്ടാകും. സെപ്റ്റംബര്‍ ഒന്നിന് രാവിലെ പ്രദീപ് പുതുക്കുടി നഗറില്‍ (ഓറിയ ഓഡിറ്റോറിയം-എരഞ്ഞോളി ചുങ്കം) നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് പ്രതിനിധിസമ്മേളനം തുടരും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍ എം.പി, സി.പി.ഷൈജന്‍, എം.എസ്.നിഷാദ്, എം.ബാലന്‍, പൊന്ന്യം കൃഷ്ണന്‍ സംബന്ധിച്ചു.