കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റെറ്റിന വിഭാഗം മലബാര്‍ മലബാര്‍ ഐ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണിന്റെ ഞരമ്പിനെ ബാധിക്കുന്ന എല്ലാവിധ അസുഖങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാകും. പ്രശസ്ത റെറ്റിനാരോഗ വിദഗ്ധ ഡോ. ശര്‍മിള (മുന്‍ കണ്‍സട്ടന്റ്, അരവിന്ദ് ഐ ഹോസ്പിറ്റല്‍), ഡോ.മാധുര്യ(നാരായണ നേത്രാലയ, ബംഗളൂരു), റെറ്റിന സര്‍ജനും മുന്‍ കണ്‍സള്‍ട്ടന്റ് ആന്റ് സര്‍ജനുമായ ഡോ. രഞ്ജിത്ത് തുടങ്ങി മികച്ച ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് റെറ്റിന ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. നാളെ ഒമ്പതു മുതല്‍ ഒന്നുവരെയാണ് ക്യാമ്പ്. എല്ലാ ഇന്‍ഷുറന്‍സ് കാര്‍ഡുകളും ഗവ.ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളും മൈഡിസെപ് കാര്‍ഡുകളും സ്വീകരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ബുക്ക് ചെയ്യുന്നതിന് ബന്ധപ്പെടുക. ഫോണ്‍: 7560847847.