പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്ത് ഫാദര്‍ ഡേവിസ് ചിറമ്മല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്ത് ഫാദര്‍ ഡേവിസ് ചിറമ്മല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

കോഴിക്കോട്: കേരളത്തിലെ അഗതി മന്ദിരങ്ങളില്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പലവ്യഞ്ജന കിറ്റുകള്‍ എത്തിച്ചു നല്‍കുന്നതിന്റെ ഭാഗമായി ജില്ലയിലെ 12 അഗതി മന്ദിരങ്ങളില്‍ അരിയും പച്ചക്കറികളും ഒഴികെ ഒരു മാസത്തേക്ക് അവര്‍ക്ക് ഉപയോഗിക്കാനുള്ള പലവ്യഞ്ജനം വൈ.എം.സി.എയുടെ സഹകരണത്തോടെ വിതരണം ചെയ്തു. എല്ലാ മാസവും ഈ ചാരിറ്റി പ്രവര്‍ത്തനം തുടരുന്നതാണെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കേരളത്തിലെ അഗതിമന്ദിരങ്ങളില്‍ എല്ലാ മാസവും ഒന്നാം തിയതി ഇരുപതിനായിരം ബിരിയാണി വിതരണം ചെയ്യുകയുണ്ടായി. കൂടാതെ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടനവധി ക്ഷേമ പ്രവര്‍ത്തനങ്ങളും ട്രസ്റ്റ് കേരളത്തിലുടനീളം ചെയ്തു വരുന്നു. ജില്ലയില്‍ പലവ്യഞ്ജന കിറ്റ് വിതരണത്തിന് നോര്‍ത്ത് സോണ്‍ കോ-ഓര്‍ഡിനേറ്ററും വൈ.എം.സി.എ നാഷനല്‍ എക്‌സിക്യുട്ടീവ് മെമ്പറുമായ വിനു പി.ടി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാബുജോസഫ് , കോഴിക്കോട് സബ്‌റീജ്യന്‍ ജനറല്‍ കണ്‍വീനര്‍ ജോസ് ആലക്കല്‍, വൈ.എം.സി.എ നാഷനല്‍ ഫിനാന്‍സ് കമ്മിറ്റി മെമ്പര്‍  കെ.എം സെബാസ്റ്റ്യന്‍ ,ആനി ജോണ്‍ ,ജോസഫ് പി.ജെ. , ഷാജി മലേകുന്നേല്‍, ജേക്കബ് ജോണ്‍, തോമസ് അലക്‌സ്, എം.എ. മത്തായി, സെബാസ്റ്റ്യന്‍ തോമസ് പിറ്റത്താങ്കല്‍, ജോണ്‍ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *