നാദാപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നാദാപുരത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 186 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍, കപ്പുകള്‍, പ്ലേറ്റുകള്‍, മേശവിരികള്‍ , തെര്‍മോകോള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക്ക് സ്പൂണുകള്‍ , പ്ലാസ്റ്റിക്ക് ഇയര്‍ ബഡുകള്‍, നോണ്‍ വൂവണ്‍ ക്യാരിബാഗുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 97 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 21 സ്ഥാപനങ്ങളില്‍ നിന്നാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ ഹരിത കര്‍മസേനക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ആണ് പരിശോധന നടത്തിയത്. നാദാപുരം, കല്ലാച്ചി ടൗണുകളിലാണ് പരിശോധന നടത്തിയത്.
പ്രധാനമായും സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. എല്ലാ സ്ഥാപന ഉടമകള്‍ക്കും പ്രാഥമിക താക്കീത് നല്കി. അടുത്ത ആഴ്ച വീണ്ടും നടത്തുന്ന പരിശോധനയില്‍ പിഴ ചുമത്തുന്നതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ഉത്തരവുകളിലൂടെ നിരോധിച്ചിരിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ (കനം നോക്കാതെ ) , തെര്‍മോകോള്‍ സ്റ്റൈറോഫോം ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്ലേറ്റുകള്‍ , കപ്പുകള്‍, അലങ്കാരവസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പ്ലേറ്റുകള്‍ , സ്പൂണുകള്‍ , ഫോര്‍ക്കുകള്‍ , സ്ട്രോകള്‍, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍ , പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ബൗളുകള്‍, പേപ്പര്‍ ബാഗുകള്‍ , നോണ്‍ വൂവണ്‍ ബാഗുകള്‍ , പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, 500 മില്ലി ലിറ്ററിന് താഴെയുള്ള കുടിവെള്ള ബോട്ടിലുകള്‍ , മാലിന്യം ശേഖരിക്കുന്ന കവറുകള്‍ , പി.വി.സി ,ഫ്ളക്സ് മെറ്റീരിയലുകള്‍, പ്ലാസ്റ്റിക്ക് ഇയര്‍ ബഡുകള്‍ , സ്റ്റിക്കുകള്‍ മുതലായവ.