മിയാമി: അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെതിരേ ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പില്‍ 17കാരാനായ ഇന്ത്യന്‍ താരം ആര്.പ്രഗ്നാനന്ദക്ക് വിജയം. ചെസ് ബോര്‍ഡില്‍ നോര്‍വേയുടെ കാള്‍സനെ വട്ടംകറക്കിയ ഈ യുവപ്രതിഭ രാജ്യത്തിന് അഭിമാനമാവുകയാണ്. ഇത് മൂന്നാംതവണയാണ് മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തുന്നത്. ചെസ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര്.പ്രഗ്നാനന്ദ. വിശ്വനാഥന് ആനന്ദും ഹരികൃഷ്ണനും മാത്രമേ മുമ്പ് കാള്സസെ പരാജയപ്പെടുത്തിയിട്ടുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഓള്‍ലൈന്‍ റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പായ എയര്‍തിങ്സ് മാസ്റ്റേഴ്സിലാണ് പ്രജ്ഞാനന്ദ ആദ്യമായി കാള്‍സനെ തോല്‍പ്പിക്കുന്നത്.
ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായി 39 നീക്കങ്ങളിലാണ് കാള്സനെപ്രഗ്നാനന്ദ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ വിജയിച്ചെങ്കിലും, കാള്‍സന്റെ മൊത്തത്തിലുള്ള 16 പോയിന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രഗ്നാനന്ദിന്റെ മൊത്തം സ്കോര്‍ 15 പോയിന്റായതിനാല്‍ ഇന്ത്യന്‍ താരം റണ്ണര്‍ അപ്പ് ആയി. ലോക നാലാം നമ്പര്‍ താരം അലിറേസ ഫിറോസ്ജയും 15 പോയിന്റുമായി ഫിനിഷ് ചെയ്തെങ്കിലുംപ്രഗ്നാനന്ദയ്ക്കെതിരെ നേരത്തെ തോറ്റതിനാല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.