സ്വവര്‍ഗരതിയെ ശക്തമായി എതിര്‍ക്കുന്നു: എം.കെ മുനീര്‍ എം.എല്‍.എ

സ്വവര്‍ഗരതിയെ ശക്തമായി എതിര്‍ക്കുന്നു: എം.കെ മുനീര്‍ എം.എല്‍.എ

കോഴിക്കോട്: സ്വവര്‍ഗരതിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് എം.കെ മുനീര്‍ എം.എല്‍.എ. തന്നെ സ്വവര്‍ഗ്ഗരതി അനുകൂലിക്കുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ഇതിനെ ശക്തമായി എതിര്‍ക്കുന്നു. താന്‍ മന്ത്രി ആയിരിക്കെയാണ് പോക്‌സോ നിയമം നടപ്പാക്കാന്‍ മുന്‍കൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ ഉന്നയിക്കുന്നത്. മതത്തിന്റെ പ്രശ്നമല്ല ഇത്. ഭിന്നലിംഗക്കാരുടെ സത്വത്തിനെതിരേയല്ല ഞാന്‍ സംസാരിക്കുന്നത്.

ലോകത്ത് പലയിടത്തും സ്വവര്‍ഗരതി അംഗീകരിക്കപ്പെട്ടു. പ്രായപരിധി ഇല്ലാതെ ഇത് ഭാവിയില്‍ അംഗീകരിക്കപ്പെടും. ഇതോടെ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗികത തടയാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കും. കുടുംബ സങ്കല്‍പ്പങ്ങള്‍ക്ക് ഭീഷണിയാവും. ഇത് തന്റെ അഭിപ്രായമല്ല ലോകത്തെ പൊതു സ്ഥിതി അങ്ങനെയെന്നാണ് താന്‍ പറഞ്ഞതെന്നും മുനീര്‍ വ്യക്തമാക്കി. ലിംഗസമത്വത്തിലെ സര്‍ക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *