കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ മൂന്ന് ചികിത്സാ സംവിധാനങ്ങള്‍ കൂടി ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. ശസ്ത്രക്രിയ തീരെ ആവശ്യമില്ലാത്തതും അപൂര്‍വ്വമായി ശസ്ത്രക്രിയ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതിന്റെ സങ്കീര്‍ണ്ണതകള്‍ ഏറ്റവും കുറയ്ക്കുകയും ചെയ്യുന്ന അതിനൂതന ചികിത്സാരീതിയായ സൂക്ഷ്മദ്വാര (പിന്‍ഹോള്‍) ചികിത്സ നിര്‍വ്വഹിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഭാവന നിര്‍വ്വഹിച്ചു. ‘താക്കോല്‍ ദ്വാര ശസ്ത്രക്രിയ എന്നതിനപ്പുറത്ത് ഇനി മറ്റൊരു കണ്ടെത്തലുണ്ടാകില്ലെന്ന് കരുതുമ്പോഴാണ് ഈ സൂക്ഷ്മദ്വാര ചികിത്സാ രീതി നിലവില്‍ വരുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അത്ഭുതമായിരിക്കും ഇതെന്ന് ഉദ്ഘാടക ഭാവന അഭിപ്രായപ്പെട്ടു.
എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ ഉത്തരകേരളത്തില്‍ ആദ്യമായി സജ്ജീകരിച്ച സ്ട്രോക്ക്, രക്തപ്രവാഹം എന്നിവയെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് ബൈപ് ലൈന്‍ കാത്ത്ലാബിന്റെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പും, അഡ്വാന്‍സ്ഡ് സ്ട്രോക്ക് യൂണിറ്റിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയരക്ടര്‍, ആസ്റ്റര്‍ കേരള ആന്‍ഡ് ഒമാന്‍), ഡോ. എബ്രഹാം മാമ്മന്‍ (സി.എം.എസ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ. നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സി.എം. എസ്), ഡോ. വേണുഗോപാലന്‍ പി.പി (എമര്‍ജന്‍സി വിഭാഗം മേധാവി), ഡോ. കെ.ജി.രാമകൃഷ്ണന്‍ (റേഡിയോളജി വിഭാഗം മേധാവി) തുടങ്ങിയവര്‍ സംസാരിച്ചു.