വടകര: നഗരസഭയുടേയും സഹകരണ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ വടകരയില്‍ ഓണം ഫെസ്റ്റ് വിപുലമായി സംഘടിപ്പിക്കും. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴ്‌വരെ പഴയ ബി.എഡ് സെന്റര്‍ ഗ്രൗണ്ടിലാണ് മേള. കുടുംബശ്രീ വിപണന സ്റ്റാളുകള്‍, സഹകരണവകുപ്പിന്റെ സ്റ്റാളുകള്‍, നബാര്‍ഡിന്റെ ഭാഗമായുള്ള ബനാന ഫെസ്റ്റ്, പൂക്കള മത്സരം, വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍, സെമിനാര്‍ എന്നിവയാണ് ഓണം ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ സംഘാടകസമിതി യോഗം വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.കെ വനജ അധ്യക്ഷയായി. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, വ്യാപാര വ്യവസായ സമിതി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാരുടെ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, നഗരസഭ ഉദ്യോഗസ്ഥന്മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് പത്ത് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. വടകര സാംസ്‌കാരിക നിലയത്തില്‍ നടന്ന യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വിജയി, എം.ബിജു, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷിജു.പി, കുടുംബശ്രീ പ്രൊജകട് ഓഫിസര്‍ സന്തോഷ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.മീര, മണലില്‍ മോഹനന്‍, നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ് എന്നിവര്‍ പങ്കെടുത്തു.