നാദാപുരത്ത് 63 പുതിയ സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കി ലോണ്‍ മേള സംഘടിപ്പിച്ചു

നാദാപുരത്ത് 63 പുതിയ സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കി ലോണ്‍ മേള സംഘടിപ്പിച്ചു

നാദാപുരം: കേരള സര്‍ക്കാരിന്റെ ”ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം” പദ്ധതിയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തില്‍ വച്ച് ലോണ്‍ സബ്‌സിഡി മേള സംഘടിപ്പിച്ചു. മേളയില്‍ കുടുംബശ്രീയിലെ 52 സംരംഭങ്ങളുടേയും വിവിധ ബാങ്കുകളില്‍ നിന്നുള്ള 11 സംരംഭങ്ങള്‍ക്കും ലോണ്‍ അനുവദിച്ചു. പഞ്ചായത്തില്‍ നിന്നുള്ള ഏഴ് ലൈസന്‍സ് നാല് ഉദ്യം രജിസ്‌ട്രേഷേന്‍ സര്‍ട്ടിഫിക്കറ്റും മൂന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ സാക്ഷ്യ പത്രവും ചടങ്ങില്‍ വച്ച് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് വി .വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീദ ഫിര്‍ദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ , തൂണേരി വ്യവസായ വികസന ഓഫിസര്‍ ശരത്ത്, നാദാപുരം കാനറാ ബാങ്ക് മാനേജര്‍ കോടീശ്വര്‍, ഗ്രാമിണ ബാങ്ക് മാനേജര്‍ സി.എസ് സച്ചിന്‍ , കല്ലാച്ചി കാനറാ ബാങ്ക് മാനേജര്‍ കെ.എ സലില്‍, യൂണിയന്‍ ബാങ്ക് മാനേജര്‍ രാജാറാം, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ , അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ് ബാബു , വ്യവസായ വകുപ്പ് ഇന്റെന്‍ അഞ്ജലി കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് ബാങ്ക് പ്രതിനിധികള്‍ സംശയ നിവാരണം നടത്തി. 49 സംരംഭകര്‍ മേളയില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *