കൊച്ചി: മധുവധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ കേസില്‍ ഹൈക്കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. അത് റദ്ദ് ചെയ്യാന്‍ വിചാരണക്കോടതിക്ക് എന്ത് അധികാരമെന്നും ഹൈക്കോടി ചോദിച്ചു. തിങ്കളാഴ്ച വരെയാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. കേസിലെ 24 സാക്ഷികളെ വിസ്തരിച്ചതില്‍ 13 പേരാണ് ഇതുവരെ കൂറുമാറിയത്. സാക്ഷികളെ കൂറുമാറ്റാന്‍ വലിയ തോതില്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കൂറുമാറിയ വനം വകുപ്പ് താല്‍ക്കാലിക വാച്ചറെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി കോടതിയുടെ ഉത്തരവ് പ്രാരം ജാമ്യം റദ്ദ് ചെയ്യപ്പെട്ട പ്രതികളില്‍ ഒമ്പത് പേര് ഒളിവിലാണ്. ഇവര്‍ക്കെതിരേ പോലിസ് ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ പോകുന്നതിനിടെയാണ് ഹൈക്കോടതി വിചാരണക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.