തിരുവല്ല: ആസാദി കാശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എം.എല്.എക്കെതിരേ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലിസ് കേസെടുത്തു. ആര്‍.എസ്.എസ് പത്തനംതിട്ട ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍മോഹന്‍ നല്‍കിയ ഹരജിയില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജലീലിനെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. കലാപാഹ്വാനം , ഭരണഘടനയെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍. കാശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് ജലീല്‍ വിവാദകുറി പ്പ് ഫെയ്‌സ്ബുക്കിലിട്ടത്. വിഭജന കാലത്ത് കാശ്മീരിനെ രണ്ടായി പകുത്തെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു. ജമ്മുവും കാശ്മീര്‍ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍ ഇന്ത്യന്‍ അധീന ജമ്മുകശ്മീരാണെന്നും പാകിസ്താനോട് ചേര്‍ക്കപ്പെട്ട ഭാഗത്തെ ആസാദ് കാശ്മീര്‍ എന്നുമാണ് ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശേഷിപ്പിച്ചത്. ഇതാണ് വിവാദത്തിനിടയാക്കിയത്.തുടര്‍ന്ന് ജലീല്‍ പോസ്റ്റ് പിന്‍വിലിച്ചിരുന്നു.