കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലെ തീപിടിത്തം; സ്ഥാപനത്തിനെതിരേ കേസെടുത്തു

കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലെ തീപിടിത്തം; സ്ഥാപനത്തിനെതിരേ കേസെടുത്തു

കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ സ്ഥാപനത്തിനെതിരേ പോലീസ്. സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയാണ് എന്നാണ് സൂചന. അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്നെന്നും ഗോഡൗണില്‍ വ്യാപക ക്രമക്കേടുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. വലിയ അളവിലുള്ള രാസവസ്തുക്കളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് തീ കത്തിപ്പടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. തീപിടിത്തത്തില്‍ ഫോറെന്‍സിക് വിദഗ്ദര്‍ ഇന്ന് വിശദമായ പരിശോധന നടത്തും. സ്ഥാപനത്തിന് ആവശ്യമായ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. സ്ഥാപനം ക്രമപ്രകാരമാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താന്‍ കോര്‍പറേഷനില്‍ നിന്നും ഗോഡൗണിന്റെ പ്രവര്‍ത്തന രേഖകള്‍ പോലിസ് ശേഖരിക്കും.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം ഉണ്ടായത്. ഒന്‍പത് യൂണിറ്റ് ഫയര്‍ഫോഴ്‌സും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടിത്തത്തില്‍ ഗോഡൗണിലെ ഒരു ജീവനക്കാരന് പൊളളലേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

Share

Leave a Reply

Your email address will not be published. Required fields are marked *