ന്യൂഡല്‍ഹി: അഭിസംബോധനകളില്‍ ഉള്‍പ്പെടെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജെ.എന്‍.യു വൈസ് ചാന്‍സലറെ കുലപതി എന്ന് അഭിസംബോധന ചെയ്യുന്നത് മാറ്റി കുലഗുരു എന്നാക്കാന്‍ ആലോചിക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. സെപ്റ്റംബര്‍ 14ന് നടക്കുന്ന എക്സിക്യൂ ട്ടീവ് കൗണ്‍സിലില്‍ ഇതുസം ബന്ധിച്ച ചര്‍ച്ച നടത്തുമെന്നും അവര്‍ പറഞ്ഞു. വൈസ് ചാന്‍സലറിന്റെ ഹിന്ദി പദമാണ് കുലപതി. സര്‍വകലാശാലയില്‍ താന്‍ ചാര്‍ജെടുക്കുമ്പോള്‍ എല്ലാം ‘അവന്’ എന്നായിരുന്നു. തന്നെ അഭിസംബോധന ചെയ്യുമ്പോഴും അവന് (he) എന്നാണ് പ്രയോഗിച്ചിരുന്നത്. പിന്നീട് താനത് അവള്(She) എന്നാക്കി മാറ്റി. ഇപ്പോള്‍ എല്ലാ രേഖകളിലും ‘അവള്’ എന്നാണ് ഉപയോഗിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. കുലപതി പുല്ലിംഗ പദമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഉറപ്പാക്കാനാണ് കുലഗുരു എന്ന് മാറ്റാന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.