ആയൂർവ്വേദ ഡോക്ടർമാർ പാരമ്പര്യത്തോടൊപ്പം പുതുവഴികളും  സ്വാംശീകരിക്കണം മേയർ ബീന ഫിലിപ്പ്

ആയൂർവ്വേദ ഡോക്ടർമാർ പാരമ്പര്യത്തോടൊപ്പം പുതുവഴികളും സ്വാംശീകരിക്കണം മേയർ ബീന ഫിലിപ്പ്

കോഴിക്കോട്: ആയൂർവ്വേദ ഡോക്ടർമാർ പാരമ്പര്യത്തോടൊപ്പം പുതുവഴികളും സ്വാംശീകരിക്കണമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു.അഷ്ടവൈദ്യൻ തൃശ്ശൂർ തൈക്കാട്ട് മൂസ്സ് എസ് എൻ എ ഔഷധശാലയും എഎംഎഐ (കോഴിക്കോട് മേഖല)യും ചേർന്ന് ‘ആയൂർവ്വേദം പുതുവഴികൾ ചില മാതൃകകൾ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅവർ. ആയൂർവേദത്തിന്റെ പല പാരമ്പര്യ രീതികളും പുതിയ തലമുറക്ക് കൈമാറപ്പെടാതെ നശിച്ചു പോകുകയാണെന്നും അത്തരം അറിവുകൾ കാത്തുസൂക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ഡോ.സുഗേഷ് കുമാർ ജി.എസ് അധ്യക്ഷത വഹിച്ചു. ഡോ.അജിത്ത്കുമാർ കെ.സി മുഖ്യ പ്രഭാഷണം നടത്തി. എസ് എൻ എ ഔഷധശാല മാനേജിംഗ് ഡയറക്ടർ ഡോ.പി.ടി.എൻ.വാസുദേവൻ മൂസ്സ് സ്വാഗതവും ജന.മാനേജർ രാമൻ നന്ദിയും പറഞ്ഞു. ഡോ.അർഷാദ്.പി, ഡോ.ജോമോൻ, ജോസഫ് ഡാനിയേൽ, ഡോ.ജിക്കു ഏലിയാസ് ബെന്നി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.മനീഷ് മോഹൻ മോഡറേറ്റർ ആയിരുന്നു.
ഡോ.അപർണ്ണ വിൽസൺ, ഡോ.നിസാർ മുഹമ്മദ് കെ.എ, ഡോ.ജിതിൻ കെ.ജെ, ഡോ.സരിൻ നമ്പീശൻ ശശികുമാർ, ഡോ.നിമിൻ ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. ഡോ.ആലത്തിയൂർ നാരായണൻ നമ്പി മോഡറേറ്ററായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *