കോഴിക്കോട്: ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് മൂന്ന് ട്രാന്‍സ്‌ജെര്‍ഡര്‍ ലിങ്ക് വര്‍ക്കര്‍മാരെ പാര്‍ട്ട് ടൈം ആയി നിയമനം നടത്തുന്നതിന് യോഗ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത- കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡുള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ പെട്ടവരാകണം, പ്രായപരിധി: 18 – 40 വയസ്, അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്സ് / തുല്യത പരീക്ഷ പാസായിരിക്കണം, സാമൂഹ്യ സേവന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസം, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5,000 രൂപ ഇന്‍സെന്റീവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26 വൈകിട്ട് 4.00 മണി. ഫോണ്‍ -0495-2374990.