ആയുര്‍വേദം പുതുവഴികള്‍, ചില മാതൃകകള്‍, ചിന്ത, ഉള്‍ക്കാഴ്ച അനുഭവം സെമിനാര്‍ 21ന്

ആയുര്‍വേദം പുതുവഴികള്‍, ചില മാതൃകകള്‍, ചിന്ത, ഉള്‍ക്കാഴ്ച അനുഭവം സെമിനാര്‍ 21ന്

കോഴിക്കോട്: അഷ്ടവൈദ്യന്‍ തൃശൂര്‍ തൈക്കാട്ട് മൂസ്സ് 1920ല്‍ സ്ഥാപിച്ച എസ്.എന്‍.എ ഔഷധശാല 100 വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ശതോത്തരം എന്ന പേരില്‍ സംഘടിപ്പിച്ചു വരികയാണ്. ശതോത്തരം പരിപാടികളുടെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(AMAI) കോഴിക്കോട് മേഖലയുടെ സഹകരണത്തോടെ 21ന്  ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍വച്ച് ആയുര്‍വേദം പുതുവഴികള്‍, ചില മാതൃകകള്‍, ചിന്ത, ഉള്‍ക്കാഴ്ച അനുഭവം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് എ.എം.എ.ഐ ജില്ലാസെക്രട്ടറി ഡോ.രോഷ്‌ന
സുരേഷും എസ്.എന്‍.എ ഏരിയാ സെയില്‍സ് മാനേജര്‍ഷിജു.കെയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

21ന് ഉച്ചക്ക് 12 മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എ.എം.ഐ.എ ജില്ലാപ്രസിഡന്റ് ഡോ.ജി.എസ് സുഗേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ ബീനാ ഫിലിപ് വിശിഷ്ടാതിഥിയായിരിക്കും. എ.എം.ഐ.എ ജനറല്‍ സെക്രട്ടറി ഡോ. അജിത്ത്കുമാര്‍.കെ.സി മുഖ്യപ്രഭാഷണം നടത്തും. സെമിനാറില്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ടോ.അര്‍ഷാദ്.പി, ഡോ. ജിക്കു ഏലിയാസ് ബെന്നി (ചീഫ് കണ്‍സള്‍ട്ടന്റ് , വെട്ടുകാവില്‍ ആയുര്‍വേദ ഹോസ്പിറ്റല്‍), ഡോ.ജോമോന്‍ ജോസഫ് ( മെഡിക്കല്‍ ഓഫിസര്‍, എടക്കര), ഡോ.അപര്‍ണ വിത്സന്‍, ഡോ.നിസാര്‍ മുഹമ്മദ്.കെ.എ (മെഡിക്കല്‍ ഓഫിസര്‍, നോര്‍ത്ത് പറവൂര്‍), ഡോ.ജിതിന്‍.കെ.ജെ (ക്ലിനിക്കല്‍ റിസര്‍ച്ച്), ഡോ.സരിന്‍ നമ്പീശന്‍ ശശികുമാര്‍, ഡോ.നിമിന്‍ ശ്രീധര്‍(ദ്രവ്യ ആപ്പ്) എന്നിവര്‍ ആയുര്‍വേദ മേഖലയിലെ പുതുസാധ്യതകളെ കുറിച്ച് സംസാരിക്കും.

എസ്.എന്‍.എ മാനേജിങ് ഡയരക്ടര്‍ അഷ്ടവൈദ്യന്‍ വാസുദേവന്‍ മൂസ്സ് സ്വാഗതവും ജനറല്‍ മാനേജര്‍ രാമന്‍ മുണ്ടനാട് നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ചിത്രകുമാര്‍.പി (ജില്ലാ വൈസ് പ്രസിഡന്റ്, എ.എം.എ.ഐ), ഷാനി.എന്‍.കെ (ഏരിയാ സെയില്‍സ് എക്‌സിക്യൂട്ടീവ്, എസ്.എന്‍.എ ഔഷധശാല) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *