മഹാകവി ടി. ഉബൈദ് സ്മാരക കെ.എം.സി.സി സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് കവി ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിക്കും

മഹാകവി ടി. ഉബൈദ് സ്മാരക കെ.എം.സി.സി സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് കവി ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിക്കും

കോഴിക്കോട്: ടി.ഉബൈദ് മാഷിന്റെ സ്മരണക്കായി ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കെ.എം.സി.സി സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് ആലങ്കോട് ലീലാകൃഷ്ണന് ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍വെച്ച് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമര്‍പ്പിക്കുമെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍ ഓര്‍ഗനസിങ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ വ്യക്തിത്വങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ ഉബൈദ് മാഷിന്റെ ഏതാനും പാട്ടുകളുംഅതിനു പുറമേ മാപ്പിളപ്പാട്ടു ഗായകന്‍ അഷ്റഫ് കൊടുവള്ളി അവതരിപ്പിക്കുന്ന മാപ്പിള ഗാനമേളയും ഉണ്ടായിരിക്കും

കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിനു തെരെഞ്ഞെടുത്തത്. ഡോ.എം.കെ. മുനീര്‍ എം.എല്‍.എ, ടി.ഇ. അബ്ദുള്ള, യഹിയ തളങ്കര, പി.പി ശശീന്ദ്രന്‍, ജലീല്‍ പട്ടാമ്പി, എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് ആലങ്കോടിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
സാഹിത്യകാരന്‍, കവി, അധ്യാപകന്‍, പത്രപ്രവത്തകന്‍, സാമൂഹിക പ്രവത്തകന്‍ തുടങ്ങി എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ടി.ഉബൈദ്. മലയാളത്തിലും, കന്നടയിലും, അറബിയിലും, അറബി മലയാളത്തിലും ഒരു പോലെ കവിതകളെഴുതിയ ടി. ഉബൈദ് മലയാളത്തില്‍ നിന്നും കന്നഡയിലേക്കും, കന്നടയില്‍ നിന്ന് മലയാളത്തിലേക്കും ധാരാളം വിവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാള ഭാഷാ നിഘണ്ടു സമ്പന്നമാക്കുവാന്‍ അദ്ദേഹം ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1972 ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹം അന്തരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *