ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

കോഴിക്കോട് : കാലിക്കറ്റ് ആഡ് ക്ലബ്, കാർഷിക വാട്സ്ആപ്പ് ഗ്രൂപ്പായ ഹരിത കേരളത്തിന്റെ സഹകരണത്തോടെ വിവിധയിനം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്രസിഡന്റ് പി.ജി.സുനിൽ വർഗീസ്, ഹരിത കേരളം ഗ്രൂപ്പ് അഡ്മിൻ ബെന്നി അലക്സാണ്ടർ എന്നിവർ തൈ വിതരണം നടത്തി. ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കാർഷിക ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സ്പെഷ്യൽ വൃക്ഷത്തൈകൾ സമ്മാനമായി നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *