555 ദി റെയ്ന്‍ ഫെസ്റ്റ്‌ കാര്‍ണിവല്‍ 19, 20, 21ന് ബീച്ചില്‍ നടക്കും

555 ദി റെയ്ന്‍ ഫെസ്റ്റ്‌ കാര്‍ണിവല്‍ 19, 20, 21ന് ബീച്ചില്‍ നടക്കും

കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം കോളേജ്‌ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ സ്റ്റുഡന്റ്‌സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ സംഘടിപ്പിക്കുന്ന 555 ദി റെയ്ന്‍ ഫെസ്റ്റ്‌ 19, 20, 21 തിയതികളില്‍ ബീച്ചില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. സി.എച്ച് ജയശ്രീയും എസ്.ഐ.പി.സി ട്രഷറര്‍ ആദില്‍.എ.പിയും
പറഞ്ഞു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം കിടക്കയില്‍ ജീവിതം തള്ളിനീക്കുന്ന രോഗികള്‍ക്ക്, അവര്‍ക്കിഷ്ടമുള്ള സ്ഥലങ്ങളില്‍ സൗജന്യമായി സഞ്ചരിക്കാന്‍ വേണ്ടി ആധുനിക രീതിയിലുള്ള ഒരു കാരവാന്‍ വാങ്ങുന്നതിന് ഫണ്ട് സ്വരൂപിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് പിറകിലാണ് കാര്‍ണിവല്‍ ഒരുക്കുന്നത്. അമ്പത് രൂപയാണ് പ്രവേശന ഫീസ്. അറുപതോളം സ്റ്റുഡന്റ്‌സ് വളണ്ടിയര്‍മാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. രോഗികളെ എങ്ങനെ പരിചരിക്കണം എന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ നാസര്‍,  സാറ കെ.വി,  സ്റ്റാഫ് കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *