ജി ടെക് – ജി സൂം കലോത്സവം അതുക്കും മേലെയെന്ന് ചലച്ചിത്ര താരം നൂറിന്‍ ഷെരീഫ്

ജി ടെക് – ജി സൂം കലോത്സവം അതുക്കും മേലെയെന്ന് ചലച്ചിത്ര താരം നൂറിന്‍ ഷെരീഫ്

മലപ്പുറം: ആട്ടവും പാട്ടവുമായി ഒരു പകല്‍ നീണ്ട ജി ടെക് വിദ്യാര്‍ത്ഥികളുടെ കലയുടെ ഉത്സവം ജി സൂം – സീസണ്‍ 8 സമാപിച്ചു.
തിരൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ താരം നൂറിന്‍ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഈ വേദിയിലേക്ക് വരും മുന്‍പേ മനസില്‍ ഒരു പിക്ച്ചര്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ക്കും മേലെ യാണ് ജി സൂമെന്ന് നൂറിന്‍ ഷെറീഫ് അഭിപ്രായപ്പെട്ടു. ജി ടെക് – സി.എം.ഡി മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച കലാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കൊല്ലം ജില്ല ഒരു ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹരായി. രണ്ടും മൂന്നും സ്ഥാനം തൃശൂരും കോഴിക്കോടും നേടി. സോളോ ഗാനം – ജി ടെക് പാമ്പാടി സെന്ററിലെ അപര്‍ണ ബാലചന്ദ്രന്‍ , സോളോ നൃത്തം – ഫറോക്ക് സെന്ററിലെ സി.ടി അശ്വന്‍, ഗ്രൂപ്പ് നൃത്തം – തൃശൂര്‍ റൗണ്ട് സെന്ററിലെ കെ.ഡി ഹരിനന്ദ് ആന്റ് ടീം എന്നിവര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. യുവാക്കളുടെ ആവേശമായ ഗായകന്‍ പാലാ പള്ളി ഫെയിം അതുല്‍ നറുകരയുടെ സാന്നിദ്ധ്യം സദസ് നിറഞ്ഞ് ആസ്വദിച്ചു. അതുല്‍ പാടി ഹിറ്റാക്കിയ പാലാ പള്ളി പാടിയപ്പോള്‍ കാണികളും അതേറ്റ് പാടി. ജി ടെക് -എ.ജി.എം തുളസീധരന്‍ പിള്ള , വൈസ് പ്രസിഡന്റ് – ദീപക് പടിയത്ത് , മാര്‍ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദിക് , മാനേജര്‍ – എ.പി മുര്‍ഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *