ഒരു ദിവസം 251 കാറുകള്‍ ഇറക്കി പോപ്പുലര്‍ മാരുതി

ഒരു ദിവസം 251 കാറുകള്‍ ഇറക്കി പോപ്പുലര്‍ മാരുതി

കോഴിക്കോട്: ചിങ്ങ ദിനത്തില്‍ പോപ്പുലര്‍ മാരുതി നെക്‌സ ഡീലര്‍ഷിപ്പുകളില്‍ നിന്നും 251 കാറുകള്‍ ഉപഭോക്താക്കള്‍ക്കു കൈമാറി. തൊണ്ടയാട് (കോഴിക്കോട്), പാലാരിവട്ടം (കൊച്ചി),പി.എം.ജി ജംഗ്ഷന്‍ (തിരുവന്തപുരം ), സൗത്ത് പറവൂര്‍ (ആലപ്പുഴ), മരത്താക്കര (തൃശൂര്‍), എന്നിവിടങ്ങളിലെ നെക്‌സ ഷോറൂമുകളില്‍ നിന്നുമാണ് മാരുതിയുടെ വിവിധ മോഡല്‍ കാറുകള്‍ വിതരണം ചെയ്തത്. ഇതില്‍ 101 ഉം ഇഗ്‌നിസ് കാറുകളായിരുന്നു. ആദ്യമായാണ് ഒരു ഡീലറില്‍ നിന്നും ഇത്രയും ഇഗ്‌നിസ് കാറുകള്‍ ഒരു ദിവസം വിതരണം ചെയ്യുന്നത്. ഓണത്തോടനുബന്ധിച്ചു ഇഗ്‌നിസ് കാറുകള്‍ക്ക് 76,000 രൂപയുടെ വരെ പ്രത്യേക ഓഫര്‍ ലഭ്യമാണ്. കൂടാതെ പോപ്പുലര്‍ നെക്‌സ ഷോറൂമുകള്‍ സന്ദര്‍ശിച്ച് ഇഗ്‌നിസ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവര്‍ക്കു ഉറപ്പായ സമ്മാനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ വാഹനങ്ങള്‍ ഏറ്റവും കൂടിയ വിലയ്ക്കു എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086090 629.

 

Share

Leave a Reply

Your email address will not be published. Required fields are marked *