ഇൻക്കാസ് മൃതസഞ്ജീവനി ജീവൻ രക്ഷാമരുന്നുകൾ എത്തിതുടങ്ങി

ദുബായ് : കോവിഡ് – 19 ൻ്റെ പശ്ചാതലത്തിൽ ഇന്ത്യയിൽ നിന്നുള്ള വ്യോമഗതാഗതം പൂർണ്ണമായും നിലച്ചപ്പോൾ ഇന്ത്യൻ നിർമ്മിത ജീവൻ രക്ഷാമരുന്നുകൾ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന പ്രവാസികളുടെ ദുരിതമകറ്റാൻ ഇൻക്കാസ് യൂ എ ഇ കമ്മറ്റി ആരംഭിച്ച ദൗത്യമായ ഇൻക്കാസ് മൃതസഞ്ജീവനി 2020 ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു തുടങ്ങി.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ നാട്ടിൽ നിന്നുള്ള മരുന്നുകളാണ് യു.എ.ഇ യിൽ ഉള്ള പ്രവാസികൾക്ക് നേരിട്ട് എത്തിച്ചു നൽകിയത്.വ്യോമഗതാഗതം പൂർണ്ണമായും പുനസ്ഥാപിക്കുന്നതു വരെ ഈ ദൗത്യം തുടരുക തന്നെ ചെയ്യുമെന്ന് ഇൻക്കാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.ഏ. രവീന്ദ്രൻ , ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ അറിയിച്ചു.

ഈ ദൗത്യത്തിന് നേതൃത്വം നൽകിയ പി.ആർ പ്രകാശ് , എസ്സ് .എം. ജാബിർ , കെ.വി. രവീന്ദ്രൻ എന്നിവരെ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അഭിനന്ദിച്ചു.

എച്ച്.ഡബ്ല്യു. ഇന്റർനാഷണൽ എൽ.എൽ.സി യുടെ സി.ഇ.ഒ.യും എം.ഡിയുമായ വി.എസ്സ്. സലിൽ ൻ്റെ സഹായത്തിൽ കൊറിയർ ചാർജ് പൂർണ്ണമായും സൗജന്യമാക്കിയാണ് മരുന്നുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതെന്ന് മൃതസഞ്ജീവനി കോഡിനേറ്റർ പി.ആർ.പ്രകാശ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
പി.ആർ . പ്രകാശ് –
050 3448 115
എസ്സ്.എം ജാബിർ –
050 7941 001
കെ.വി. രവീന്ദ്രൻ
050 6595339
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

ഇൻക്കാസ് മൃതസഞ്ജീവനി പദ്ധതിയിൽ നാട്ടിൽ നിന്നും എത്തിച്ച ജീവൻ രക്ഷാ മരുന്നുകൾ ആരാമെക്ക്സ് പ്രതിനിധിയിൽ നിന്നും ഇൻക്കാസ് ഷാർജ കൾച്ചറൽ കമ്മിറ്റി കൺവീനർ ഏ.വി. മധു ഏറ്റുവാങ്ങുന്നു. ഇൻക്കാസ് പ്രവർത്തകരായ സതീഷൻ കാഞ്ഞങ്ങാട്, ജെറി, ഫസൽ തുടങ്ങിയവർ സമീപം.
Share

Leave a Reply

Your email address will not be published. Required fields are marked *