നാദാപുരം: നാദാപുരത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥര്‍ , കുടുംബശ്രീ , ഹരിതകര്‍മ സേന എന്നിവരുടെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം സമുചിതമായി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പതാക ഉയര്‍ത്തി , സ്വതന്ത്ര്യദിന സന്ദേശം നല്‍കി. തുടര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ അനുസ്മരിച്ച് 75 എന്ന അക്ഷരക്രമത്തില്‍ അണിനിരന്ന് ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് ആസാദി ഗാനം ആലപിച്ചു. തുടര്‍ന്ന് കല്ലാച്ചി ടൗണില്‍ തിരംഗ റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് വി.വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍, ജനീധ ഫിര്‍ദൗസ് എന്നിവര്‍ നേതൃത്വം നല്‍കി.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആസാദി ക്വിസ് പരിപാടിയും ദേശഭക്തിഗാനലാപനവും സംഘടിപ്പിച്ചു. മെമ്പര്‍മാരായ വി.എ.സി മസ്ബൂബ ഇബ്രാഹിം. എ.കെ ബിജിത്ത് , നിഷാ മനോജ് ,സുനിത എടവത്ത്കണ്ടി, എ. കെ ദുബീര്‍ മാസ്റ്റര്‍ , പി.ലിന , വി.അബ്ദുല്‍ ജലീല്‍, സി.ടി.കെ സമീറ, ആയിഷ ഗഫൂര്‍ , സുമയ്യപാട്ടത്തില്‍, അബ്ബാസ് കണേക്കല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ , അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ , ജെ.എസ്.എന്‍ വിനോദ് ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.