തലശ്ശേരി: ധര്‍മ്മടം ഗവ.ബ്രണ്ണന്‍ കോളജില്‍ സ്വാതന്ത്ര്യ സമര പോരാട്ട സ്മൃതികളുണര്‍ത്തുന്ന ഫ്രീഡം വോള്‍ തെളിഞ്ഞു. ദണ്ഡിയാത്ര, ജവഹര്‍ഘട്ട് വെടിവെപ്പ്, വാഗണ്‍ ട്രാജഡി, പഴശ്ശി കുറിച്യ ചെറുത്ത് നില്‍പ്പ് തുടങ്ങിയ ചിത്രങ്ങളാണ് ഫ്രീഡം വാളില്‍ പ്രത്യക്ഷപ്പെട്ടത്. കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ബ്രണ്ണനിലെ കലാകാരന്മാരായ വിദ്യാര്‍ത്ഥികളാണ് ചിത്രരചന നിര്‍വഹിച്ചത്. പ്രശസ്ത ചിത്രകാരന്‍ ഉദയന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.വി ബാബു, എന്‍.സി.സി ഓഫിസര്‍ കെ. അന്‍വര്‍ എന്നിവര്‍ ചിത്രരചനക്ക് മാര്‍ഗ്ഗദര്‍ശികളായി മേല്‍നോട്ടം വഹിച്ചു. 40 അടിയോളം നീളമുള്ള ചുമര്‍ കാന്‍വസില്‍ എമല്‍ഷന്‍ പെയിന്റായിരുന്നു മാധ്യമം. വിദ്യാര്‍ത്ഥികളായ ഹെന്ന എസ്. പ്രദീപ്, അനാമിക നന്ദ, സാനിയ ടി.വിനോദ്, ആദിത്യന്‍, കെ.അനുവിന്ദ് എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു. സഹപാഠികളായ പത്തോളം വിദ്യാര്‍ത്ഥികള്‍ സഹായിച്ചു.(പടം)
\