കോവിഡ് മഹാമാരിയിലും ദലിതരെ അവഗണിക്കുന്നു – ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക്)

കോഴിക്കോട് : കോവിഡ് ഭീഷണി രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദലിതരുൾപ്പെടെയുള്ള പാർശ്വവൽകൃത സമുദായങ്ങളെ അവഗണിക്കുന്നതായി കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക്) സംസ്ഥാന പ്രസിഡണ്ട് ടി.പി.ഭാസ്ക്കരൻ അഭിപ്രായപ്പെട്ടു.
ദലിതരുടെ വിമോചകൻ മഹാത്മ അയ്യൻകാളിയുടെ 79-ാം ചരമവാർഷിക ദിനാനുസ്മരണം ദലിത് വിഭാഗങ്ങളുടെ അവകാശ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം അയ്യൻകാളി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അവകാശ സംരക്ഷണ പ്രതിജ്ഞ ചൊല്ലി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂലിവേലയെ മാത്രം ആശ്രയിച്ചു കഴിയുന്ന ബഹുഭൂരിപക്ഷം ദലിതരും ജോലിയില്ലാതെ ബുദ്ധിമുട്ടുമ്പോൾ. ഇവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയും പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റിതര വികസന പ്രവർത്തനങ്ങൾക്കും ഫണ്ട് അനുവദിക്കാതെ കോവിഡ് ഭക്ഷണ കിറ്റിന് ഫണ്ട് ഭാഗികമായി വക മാറ്റിയെടുക്കാനുള്ള കേരള സർക്കാരിന്റെ നടപടിയും ഭരണഘടന പട്ടിക വിഭാഗങ്ങൾക്ക് നൽകുന്ന അവകാശവും നീതി നിഷേധവുമാണെന്ന് സംസ്ഥാന കമ്മറ്റി വിലയിരുത്തി.

ചൈനയുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ചടങ്ങിൽ ആദരാജ്ഞലികൾ അർപ്പിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.വി.സുബ്രഹ്മണ്യൻ അധ്യക്ഷം വഹിച്ചു.
ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ,വൈ:പ്രസിഡണ്ട് എ.ടി.ദാസൻ,കെ.ഡി.എം.എഫ്(ഡി)സംസ്ഥാന വൈ:പ്രസിഡണ്ട് പി.പി.കമല, ജില്ലാപ്രസിഡണ്ട് കെ.എം.പത്മിനി എന്നിവർ പ്രസംഗിച്ചു.

കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക്) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അയ്യൻകാളി അനുസ്മരണം സംസ്ഥാന പ്രസിഡണ്ട് ടി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *