മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം

മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം

കോഴിക്കോട്: നിത്യവൃത്തിക്ക് പോലും ശമ്പളം ലഭിക്കാത്ത നല്ലൊരു വിഭാഗം ക്ഷേത്രം ജീവനക്കാരുണ്ടെന്നും അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം കേന്ദ്ര പ്രതിനിധി സഭ
കോഴിക്കോട്ട് നടന്ന കേന്ദ്ര വാര്‍ഷികസമ്മേളനത്തില്‍ പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മനസിലാക്കി അവര്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ കുടിശികയും ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കുകയും മറ്റു ജോലിക്കാര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തണം.

സര്‍വ്വ തൊഴില്‍ മേഖലകളിലും ലഭിച്ചുകൊണ്ടിരിക്കുന്ന ഇ.എ.എ , പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ക്ഷേത്ര തൊഴില്‍ മേഖലയിലും ലഭ്യമാക്കണമെന്നും വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡോ. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വൈസ് പ്രസിഡന്റ് പ്രൊഫ.ടി.എന്‍. നീലകണ്ഠന്‍ സംഘടന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ടി. ആര്‍. ഹരിനാരായണന്‍, ട്രഷറര്‍ എല്‍.പി വിശ്വനാഥന്‍ എന്നിവര്‍ ഭാവി പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ പി.വി.സുധീര്‍. നമ്പീശന്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി അഡ്വ.ഹരിശങ്കര്‍ ഉണ്ണി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

വനിതാ സമ്മേളനം വൈസ് പ്രസിഡന്റ് കെ.പി.ഉമാദേവി ഉദ്ഘാടനം ചെയ്തു. ബാല യുവ സമ്മേളനം കേന്ദ്ര വൈസ് പ്രസിഡന്റ് വി.പരമേശ്വരന്‍ ഉണ്ണിയും ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കേന്ദ്ര പ്രസിഡന്റായി ഡോ.പി.ഗോപിനാഥനേയും ജനറല്‍ സെക്രട്ടറിയായി ടി.ആര്‍ ഹരിനാരായണനേയും, ട്രഷററായി എല്‍.പി.വിശ്വനാഥനേയും തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *